
അധികപ്രസംഗിയാണെന്ന് പണ്ടേ ചീത്തപ്പേരുണ്ട് എന്നാലും ചിലതൊക്കെ പറയാതെ വയ്യ ! ഓര്‍മ്മകള്‍ കൊണ്ട് മനസ് മുറിയുമ്പോള്‍ അക്ഷരങ്ങള്‍ കൊണ്ട് ബ്ലോഗിക്കാതെ വയ്യ !
Saturday, January 14, 2012
വില്‍ക്കാനുണ്ട് താരങ്ങള്‍

Saturday, January 7, 2012
നല്ല സിനിമക്കു വേണ്ടിയുള്ള യുദ്ധങ്ങള്‍
ചോദ്യം: താങ്കളൊരു കടുംപിടുത്തക്കാരനായ സംവിധായകനാണെന്ന് കേട്ടിട്ടുണ്ട്. എങ്ങിനെയാണ് സിനിമയുടെ നിര്‍മ്മാണം?
മിഷ്ക്കിന്‍: കടുംപിടുത്തമൊന്നുമില്ല. ആ.. പക്ഷെ എല്ലാം കൃത്യമായി നടക്കണം എന്ന നിര്‍ബന്ധമുണ്ട്. ഒരു ചിത്രവും എഡിറ്റിംഗ് ടെബിളിലല്ല ഉണ്ടാകുന്നത് സംവിധായകന്റെ മനസ്സിലാനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഷൂട്ടിങ്ന് മുന്‍പ് സ്ക്രിപ്റ്റ് പൂര്‍ണ്ണമായിരിക്കും. പിന്നെ എല്ലാ നടീ നടന്‍മാരെയും ഉള്‍പ്പെടുത്തി കുറച്ച് നാള്‍ റിഹേഴ്സല്‍ നടത്തും. ഇത്ര വലിയ നടനാണെങ്കിലും റിഹേഴ്സലിനുവരണം ആ കാര്യത്തില്‍ എനിക്ക് കടുംപിടുത്തമുണ്ട്. റിഹേഴ്സല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. ഷൂട്ടിംഗ് ലൊക്കേഷനനുസരിച്ച് സ്ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തും. എന്‍റെ സിനിമയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാത്ത വിധത്തില്‍ നിര്‍മ്മാതാക്കള്‍ക്കുവേണ്ടി ചെറിയ ചില മാറ്റങ്ങള്‍ വരുത്താറുണ്ട്.
ചോദ്യം: താങ്കളുടെ സിനിമകളില്‍ ഒരുപാട് ടോപ് ആംഗിള്‍ ഷോട്ടുകള്‍ ഉണ്ട്. ഭൂമിയിലെ ജീവിതത്തെ നോക്കിക്കാണുന്ന ദൈവത്തിന്റെ കണ്ണുകള്‍ പോലെ ക്യാമറയുടെ കാഴ്ച്ചാ രീതി. ഇത് ബോധപൂര്‍വമാണോ ?
മിഷ്ക്കിന്‍: അതെ. ടോപ് ആംഗിള്‍ ഷോട്ടുകളുടെ കാര്യത്തില്‍ ഞാന്‍ ഏറെ ശ്രദ്ധാലുവാണ്. സ്രഷ്ട്ടാവിന്റെ കാഴ്ച പോലെ.
Wednesday, December 28, 2011
സൂര്യ ഹൃദയം

കുറച്ച് നാള്‍ മുന്‍പ് സി.എന്‍.എന്‍ - ഐ.ബി.എന്‍ വാര്‍ത്താ ചാനല്‍ തെക്കിലെയും വടക്കിലെയും ഭാവിയുടെ താരങ്ങളെ തെരഞ്ഞെടുക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ബോളീവുഡില്‍ നിന്ന് ഹൃതിക് റോഷനും തെന്നിന്ത്യയില്‍ നിന്ന് സൂര്യയുമായിരുന്നു ചാനല്‍ കണ്ടെത്തിയ ഭാവിയുടെ താരങ്ങള്‍. പക്ഷെ ഹൃതിക്കിനെക്കാള്‍ അഭിനയശേഷിയില്‍ ഒരുപാടു മുന്നില്‍ സൂര്യയാണെന്ന വിലയിരുത്തലോടെയാണ് ആ അന്വേഷണം ചാനല്‍ അവസാനിപ്പിച്ചത്. ഹൃദയം തുറന്ന് സൂര്യ പങ്കുവെച്ച വിശേഷങ്ങളിലേക്ക്.
ചോദ്യം: 'ഏഴാമറിവ്' ദക്ഷിണേന്ത്യ മുഴുവന്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഹിന്ദിയില്‍ ചിത്രീകരിക്കാന്‍ ഒരുങ്ങുന്നു. ശരിക്കും ഇക്കഴിഞ്ഞ ദീപാവലിക്കാലം സൂര്യയ്ക്ക് ഒരു ആഘോഷം തന്നെയായിരുന്നു അല്ലേ?
ചോദ്യം : കാര്‍ത്തി സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്തു കഴിഞ്ഞു. അനുജന്റെ ഈ വളര്‍ച്ചയെ ഇങ്ങിനെ കാണുന്നു?
Monday, February 7, 2011
" ടു ജി സ്പെക്ട്രമോ എന്തൂട്ടാണ്ട ശവ്യോളേ അത്...."
അരിയങ്ങാടിന്നു ലോകത്തിലെ ഏറ്റവും വലിയ ബസ്സ്റ്റന്റ്റുകളിലൊന്നായ ശക്തന്‍ സ്റ്റാന്റ്റിലേക്കു നടക്കുമ്പോഴാണ് പൊറിഞ്ചുവേട്ടനെ കണ്ടത്. പതിവ് ആവേശത്തോടെ പൊറിഞ്ചുവേട്ടന്‍ ചോദിച്ചു: "എന്തൂട്ടാണ്ടാ ഈ റ്റു-ജി സ്പെക്ട്രം?" സ്വരാജ് റൌന്ടിന്റ്റെ ഉള്ലോതുക്കത്തില്‍ കഴിയുമ്പോഴും ആസ്ട്രോഫിസിക്സും അതിനും അപ്പുറവും അറിയാന്‍ ശ്രമിക്കുന്ന തനി ത്രിശ്ശൂക്കാരന്റെ ഭാവമായിരുന്നു പൊറിഞ്ചുവേട്ടനപ്പോള്‍..തേക്കിന്‍കാട് മൈതാനതെക്കാള്‍ വലിയ ഹൃദയവിശാലതയാണ് ത്രിശ്ശൂക്കാര്‍ക്ക്. "എന്താ ഇപ്പൊ ഒരു റ്റു-ജി പ്രേമം?"-ഞാന്‍ ചോദിച്ചു. "ഇപ്പൊ പത്രം തുറന്നാലും ടിവി വെച്ചാലും ഇതന്ന്യാ.."-പൊറിഞ്ചുവേട്ടന്‍ പറഞ്ഞു. വലിയൊരു പ്രസംഗത്തിന് സ്കോപ്പ് കണ്ടു സുകുമാര്‍ അഴിക്കോടാകാന്‍ ഞാന്‍ തൊണ്ട ശരിയാക്കി (മോഹന്‍ലാല്‍ ആരാധകര്‍ ക്ഷമിക്കുക, ഞങ്ങള്‍ ത്രിശ്ശൂക്കാര്‍ക്ക് അഴീക്കൊടുമാഷ് ഒരു സംഭവം തന്ന്യാ). കല്യണീരാഗം മൂന്നാം ഭാഗത്തില്‍ പിടിച്ചു ഞാന്‍ തുടങ്ങി (ത്രിശ്ശൂക്കാര്ടെ പ്രിയപ്പെട്ട ബിയറും കല്യാണി തന്നെയാ)- "ഈ ടു-ജിന്ന് പറേന്നത് ഒരു ഫോണ്‍ സംഭവമാ..." പാടി മുഴുമിക്കാന്‍ പൊറിഞ്ചുവേട്ടന്‍ സമ്മതിച്ചില്ല. സംഗതികള്‍ ശരിയല്ലെന്ന് സംശയിച്ചു നില്‍ക്കെ പൊറിഞ്ചുവേട്ടന്‍ ചോദിച്ചു: "ഇപ്പൊദു വാര്‍ത്തയില്‍ വരാന്‍ എന്തൂട്ടാ കാരണം? രാജയ്ക്കും അവന്റെ ദിന്കൊള്‍ഫികള്‍ക്കുംഇതിലെന്താ കാര്യം?" "അതിപ്പോ രാജ മന്ത്രിയായിരുന്നപ്പോ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ഈ സാധനം അവന്റെ വേണ്ടപ്പെട്ടവര്‍ക്ക് വിറ്റപ്പോ രാജ്യത്തിനുണ്ടായ നഷ്ടം ഒരു ലക്ഷത്തി എഴുപത്തിയാരായിരം കോടി രൂപ!" -പതിവ് അഴിമതിക്കഥകള്‍ പറയുന്ന ലാഘവത്തോടെ ഞാന്‍ പറഞ്ഞു..."ഓഹോ! ഒരു ലക്ഷത്തി എഴുപത്തിയാരായിരംകോടി രൂപ...ഇന്ത്യയിലെ ജനങ്ങളുടെ എണ്ണം 1,11,00,00,000...അപ്പൊ ന്റെ ലൂര്ദു മാതാവേ! ആളൊന്നിനു അഥവാ ഓരോരുത്തര്‍ക്കും നഷ്ടം 1,600 രൂപ. എന്ടീം നിന്റീം പോക്കറ്റീന്നാണ്‍ു ഈ പൈസയൊക്കെ അടിച്ചെടുത്തത്.." - വേദന കലര്‍ന്ന സ്വരത്തില്‍ കടയിലെ അരിച്ച്ചാക്കിന്റെ കാശ് കണക്കു കൂട്ടുന്ന കൃത്യതയോടെ പൊറിഞ്ചുവേട്ടന്‍ പറഞ്ഞു..."എന്റീശ്വരാ!"സംവിധായകന്‍ ശങ്കര്‍ ആരാധകമന്രം നേതാവ് 'ഇന്ത്യന്‍ യന്തിരന്‍' ശഷിമോന്റെ പ്രതികരണം പെട്ടെന്നായിരുന്നു. "അത് വന്ത് കണ്ണാ, ഈ തുകയ്ക്ക് ജപ്പാനെ സ്വന്തം പേരിലെഴുതി വാങ്ങിക്കാം..അല്ലെങ്കില്‍, പത്തു തവണ കേരളം സിങ്കപ്പൂര് പോലെയാക്കാം. ഈ നാട്ടിലെ എല്ലാവന്മാരും 'വെണ്ടക്കായ അംബി'യെപ്പോലെയും 'റോസാപ്പൂ റെമോ'yeപ്പോലെയും ആയിപ്പോയി...നാടിനെ രക്ഷിക്കനെങ്കി ഇനി വല്ല ശിവാജിയും അന്ന്യനും വരണം." രജനിയുടെ സൂപ്പെര്‍ ഡയലോഗു പോലെയായിരുന്നു ശശിമോന്റെ ആത്മരോക്ഷം. "പന്ന്യനും അന്ന്യനുമോന്നും വേണ്ട, നിങ്ങളൊക്കെ വിചാരിച്ചാ മതി ഈ നാട് നന്നാവാന്‍..ലൂര്‍്ദു പള്ളീലെ കാണിക്ക കട്ടവനായാലും ശരി, ഖജനാവ് കട്ടവനായാലും ശരി വെറുതെ വിടരുത്!" ത്രിശ്ശൂക്കാരന്റെ പതിവ് നീതിസാരം പൊറിഞ്ചുവേട്ടന്‍ പങ്കുവെച്ചു..ശ്ലതകാകാളിവൃത്തത്തില്‍ സുരേഷ് ഗോപിയുടെ പ്രാസമോപ്പിച്ചുള്ള പഞ്ച് ഡയലോഗു കേട്ടതുപോലുള്ള ആവേശത്തില്‍ നമ്പോലന്‍ ശക്തിമരുന്നു കുടിച്ചതുപോലെ ഞാന്‍ തിരിച്ചു നടന്നു. സ്പേസ് ഷട്ടിലെനെക്കാള് വേഗതയുള്ള ലിമിട്ടട് സ്റ്റോപ്പ് ബസിലിരിക്കവേ റേഡിയോ മുഴങ്ങി:'ബഹിരാകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത് പാച്ചു അഥവാ ഗോപാലന്‍. ടു-ജി സ്പെക്ട്രത്തെക്കാള്‍ വലിയ മറ്റൊരു സ്പെക്ട്രം അഴിമതി രാജ്യത്ത് നടന്നിരിക്കുന്നു. ഈ അഴിമതിയില്‍ രാജ്യത്തിനുണ്ടായ നഷ്ടം രണ്ടുലക്ഷം കോടി രൂപയാണെന്ന് രാജ്യത്തെ പ്രധാന കണക്കന്‍(CAG) കണ്ടെത്തിയിട്ടുണ്ട് !'
രണ്ടുലക്ഷം കോടിക്ക് എത്ര പൂജ്യങ്ങള്‍ ഉണ്ടെന്നു എണ്ണാന്‍ ശ്രമിച്ചു പരാജയപ്പെട്ടു, നിരാശയോടെ ഞാന്‍ മനസ്സില്‍ പറഞ്ഞു - 'ഈ നാട് നന്നാവില്യ'.
Saturday, February 5, 2011
ഓറഞ്ച് കുട്ടയില്‍ പുഴുവരിക്കുന്നു !!!

പെട്ടന്നാണ് എല്ലാം മാറി മറിഞ്ഞത് . തെഹെല്ക പുറത്തുവിട്ട വിദേശ കള്ളപ്പണക്കാരുടെ പേര് വിവരങ്ങളുടെ കൂട്ടത്തില്‍ കൊച്ചി ഐ.പി.എല്‍. ടീം ഉടമകളും. കൊച്ചി ടീമില്‍ 12 ശതമാനം ഓഹരിയുള്ള റോസി ബ്ലൂ കമ്പനിയാണ് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്. ഈ കൊള്ളപ്പണത്തിന്റെ അഞ്ചില്‍ ഒന്നുമതി ഇന്ത്യയുടെ വിദേശ കടം വീട്ടാന്‍. പേരിനുപറയാം എല്ലാ ടീമും ഇങ്ങിനെയാണെന്ന്... എന്നാല്‍ പൊറിഞ്ചു ഏട്ടന്‍ പറയുന്നത് 'മ്മടെ മാവേലി കിംഗ് ഭരിച്ചിരുന്ന കേരളനാടിന്റെ പേരില്‍ ഇതു വേണോന്നാ...' എന്താ ശരിയല്ലേ?
Sunday, January 30, 2011
പ്രണയം

അന്നൊരു
പൌര്‍ണമിയായിരുന്നു,
അന്നൊരു അമാവാസിയായിരുന്നു