Saturday, February 5, 2011

ഓറഞ്ച് കുട്ടയില്‍ പുഴുവരിക്കുന്നു !!!


കള്ളപ്പണം കൊണ്ട് കൊഴുത്ത ഒരു ഐ.പി.എല്‍. ടീം നമുക്ക് വേണോ?
കുട്ടനാടന്‍ പാട്ടും പാടി, തെങ്ങിന്‍ പട്ടവെട്ടിയ ബാറ്റും പ്ലാവില തൊപ്പിയുമായി ഓറഞ്ച് പട കൊച്ചി കലൂര്‍ മൈതാനത് വന്നിറങ്ങുന്നതും കാത്തിരിക്കുകയായിരുന്നു മാലോകരായ മലയാളികളെല്ലാം. ആവേശം പകരാന്‍ പ്രിയദര്‍ശന്റെ ടീം പാട്ടും ആടിത്തിമിര്‍ക്കാന്‍ ചിയര്‍ പെണ്‍കുട്ടികളും. കള്ളുകച്ചവടക്കാരന്റെയും ബോളിവുഡ് ബാദ്ഷമാരുടെയും പിള്ളേരെ തോല്പിക്കാന്‍ പതിനെട്ടടവും പൂഴിക്കടകനും പഠിച്ചു കളത്തില്‍ ഇറങ്ങുബോള്‍ ആരതി ഉഴിഞ്ഞ് സ്വീകരിക്കാന്‍ ഗോപുമോന്റെ അമ്മയും. അടിച്ചു കിണ്ടിയാകുബോള്‍ ഉടുമുണ്ടും ഷര്‍ട്ടും ഊരുന്ന അയ്യപ്പ ബൈജുമാര്‍ക്ക് തലവനായി കളി തോറ്റാലും ജയിച്ചാലും ടി ഷര്‍ട്ട്‌ ഊരി വീശാന്‍ ദാദ എത്തുമെന്ന വ്യാമോഹവും . ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയി മീശപിരിക്കാന്‍ ലാലേട്ടന്‍, കൂടെ വിദ്യാബാലനും അസിനും.... പാമ്പ്, ആന,കുതിര, പട്ടി തുടങ്ങി കൊച്ചിയുടെ ദേശീയപക്ഷിയായ കൊതുകിന്റെ വരെ പേര് ടീമിന് ചേരുമോ എന്ന ചൂടന്‍ ചര്‍ച്ച. കളി പഠിപ്പിക്കാന്‍ തരൂര്‍ മാമനും കൂട്ടരും... പഠിക്കാന്‍ വനം മന്ത്രി ജയറാം രമേഷിനെ തെറിവിളിച് കണ്ടല്‍ വെട്ടി കളിസ്ഥലവും .....

പെട്ടന്നാണ് എല്ലാം മാറി മറിഞ്ഞത് . തെഹെല്ക പുറത്തുവിട്ട വിദേശ കള്ളപ്പണക്കാരുടെ പേര് വിവരങ്ങളുടെ കൂട്ടത്തില്‍ കൊച്ചി ഐ.പി.എല്‍. ടീം ഉടമകളും. കൊച്ചി ടീമില്‍ 12 ശതമാനം ഓഹരിയുള്ള റോസി ബ്ലൂ കമ്പനിയാണ് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്. ഈ കൊള്ളപ്പണത്തിന്റെ അഞ്ചില്‍ ഒന്നുമതി ഇന്ത്യയുടെ വിദേശ കടം വീട്ടാന്‍. പേരിനുപറയാം എല്ലാ ടീമും ഇങ്ങിനെയാണെന്ന്... എന്നാല്‍ പൊറിഞ്ചു ഏട്ടന്‍ പറയുന്നത് 'മ്മടെ മാവേലി കിംഗ്‌ ഭരിച്ചിരുന്ന കേരളനാടിന്റെ പേരില്‍ ഇതു വേണോന്നാ...' എന്താ ശരിയല്ലേ?


5 comments:

  1. അനൂപ്‌,കൊള്ളാം,മൂര്‍ച്ചയുള്ള പ്രതികരണം

    ReplyDelete
  2. ഇത് പോലെ എഴുതുന്നവരാണ് നമുക്ക് വേണ്ടത്

    ReplyDelete
  3. shariyanu...azhimati illatha entha ulllathu anoopetta???? ithu puratharinju atra matram...atu vipuleekarikkan matrame namukku pattunnullu...inim ithu pole orupadu velippeduthalukal varum...appozhum nam blog cheythu kondiririkkum....alllathe enthu cheyyan??????

    ReplyDelete
  4. Azhathil Chinthippikunna prathikaranam, well-done my friend

    ReplyDelete
  5. style kollam. but very bore and not well written one.

    ReplyDelete