Monday, February 7, 2011

" ടു ജി സ്പെക്ട്രമോ എന്തൂട്ടാണ്ട ശവ്യോളേ അത്...."

അരിയങ്ങാടിന്നു ലോകത്തിലെ ഏറ്റവും വലിയ ബസ്സ്റ്റന്റ്റുകളിലൊന്നായ ശക്തന്‍ സ്റ്റാന്റ്റിലേക്കു നടക്കുമ്പോഴാണ് പൊറിഞ്ചുവേട്ടനെ കണ്ടത്. പതിവ് ആവേശത്തോടെ പൊറിഞ്ചുവേട്ടന്‍ ചോദിച്ചു: "എന്തൂട്ടാണ്ടാ ഈ റ്റു-ജി സ്പെക്ട്രം?" സ്വരാജ് റൌന്ടിന്റ്റെ ഉള്ലോതുക്കത്തില്‍ കഴിയുമ്പോഴും ആസ്ട്രോഫിസിക്സും അതിനും അപ്പുറവും അറിയാന്‍ ശ്രമിക്കുന്ന തനി ത്രിശ്ശൂക്കാരന്റെ ഭാവമായിരുന്നു പൊറിഞ്ചുവേട്ടനപ്പോള്‍..തേക്കിന്‍കാട് മൈതാനതെക്കാള്‍ വലിയ ഹൃദയവിശാലതയാണ് ത്രിശ്ശൂക്കാര്‍ക്ക്. "എന്താ ഇപ്പൊ ഒരു റ്റു-ജി പ്രേമം?"-ഞാന്‍ ചോദിച്ചു. "ഇപ്പൊ പത്രം തുറന്നാലും ടിവി വെച്ചാലും ഇതന്ന്യാ.."-പൊറിഞ്ചുവേട്ടന്‍ പറഞ്ഞു. വലിയൊരു പ്രസംഗത്തിന് സ്കോപ്പ് കണ്ടു സുകുമാര്‍ അഴിക്കോടാകാന്‍ ഞാന്‍ തൊണ്ട ശരിയാക്കി (മോഹന്‍ലാല്‍ ആരാധകര്‍ ക്ഷമിക്കുക, ഞങ്ങള്‍ ത്രിശ്ശൂക്കാര്‍ക്ക് അഴീക്കൊടുമാഷ് ഒരു സംഭവം തന്ന്യാ). കല്യണീരാഗം മൂന്നാം ഭാഗത്തില്‍ പിടിച്ചു ഞാന്‍ തുടങ്ങി (ത്രിശ്ശൂക്കാര്ടെ പ്രിയപ്പെട്ട ബിയറും കല്യാണി തന്നെയാ)- "ഈ ടു-ജിന്ന് പറേന്നത്‌ ഒരു ഫോണ്‍ സംഭവമാ..." പാടി മുഴുമിക്കാന്‍ പൊറിഞ്ചുവേട്ടന്‍ സമ്മതിച്ചില്ല. സംഗതികള്‍ ശരിയല്ലെന്ന് സംശയിച്ചു നില്‍ക്കെ പൊറിഞ്ചുവേട്ടന്‍ ചോദിച്ചു: "ഇപ്പൊദു വാര്‍ത്തയില്‍ വരാന്‍ എന്തൂട്ടാ കാരണം? രാജയ്ക്കും അവന്റെ ദിന്കൊള്‍ഫികള്‍ക്കുംഇതിലെന്താ കാര്യം?" "അതിപ്പോ രാജ മന്ത്രിയായിരുന്നപ്പോ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ഈ സാധനം അവന്റെ വേണ്ടപ്പെട്ടവര്‍ക്ക് വിറ്റപ്പോ രാജ്യത്തിനുണ്ടായ നഷ്ടം ഒരു ലക്ഷത്തി എഴുപത്തിയാരായിരം കോടി രൂപ!" -പതിവ് അഴിമതിക്കഥകള്‍ പറയുന്ന ലാഘവത്തോടെ ഞാന്‍ പറഞ്ഞു..."ഓഹോ! ഒരു ലക്ഷത്തി എഴുപത്തിയാരായിരംകോടി രൂപ...ഇന്ത്യയിലെ ജനങ്ങളുടെ എണ്ണം 1,11,00,00,000...അപ്പൊ ന്റെ ലൂര്ദു മാതാവേ! ആളൊന്നിനു അഥവാ ഓരോരുത്തര്‍ക്കും നഷ്ടം 1,600 രൂപ. എന്ടീം നിന്റീം പോക്കറ്റീന്നാണ്‍ു ഈ പൈസയൊക്കെ അടിച്ചെടുത്തത്.." - വേദന കലര്‍ന്ന സ്വരത്തില്‍ കടയിലെ അരിച്ച്ചാക്കിന്റെ കാശ് കണക്കു കൂട്ടുന്ന കൃത്യതയോടെ പൊറിഞ്ചുവേട്ടന്‍ പറഞ്ഞു..."എന്റീശ്വരാ!"സംവിധായകന്‍ ശങ്കര്‍ ആരാധകമന്രം നേതാവ് 'ഇന്ത്യന്‍ യന്തിരന്‍' ശഷിമോന്റെ പ്രതികരണം പെട്ടെന്നായിരുന്നു. "അത് വന്ത് കണ്ണാ, ഈ തുകയ്ക്ക് ജപ്പാനെ സ്വന്തം പേരിലെഴുതി വാങ്ങിക്കാം..അല്ലെങ്കില്‍, പത്തു തവണ കേരളം സിങ്കപ്പൂര് പോലെയാക്കാം. ഈ നാട്ടിലെ എല്ലാവന്മാരും 'വെണ്ടക്കായ അംബി'യെപ്പോലെയും 'റോസാപ്പൂ റെമോ'yeപ്പോലെയും ആയിപ്പോയി...നാടിനെ രക്ഷിക്കനെങ്കി ഇനി വല്ല ശിവാജിയും അന്ന്യനും വരണം." രജനിയുടെ സൂപ്പെര്‍ ഡയലോഗു പോലെയായിരുന്നു ശശിമോന്റെ ആത്മരോക്ഷം. "പന്ന്യനും അന്ന്യനുമോന്നും വേണ്ട, നിങ്ങളൊക്കെ വിചാരിച്ചാ മതി ഈ നാട് നന്നാവാന്‍..ലൂര്‍്ദു പള്ളീലെ കാണിക്ക കട്ടവനായാലും ശരി, ഖജനാവ് കട്ടവനായാലും ശരി വെറുതെ വിടരുത്!" ത്രിശ്ശൂക്കാരന്റെ പതിവ് നീതിസാരം പൊറിഞ്ചുവേട്ടന്‍ പങ്കുവെച്ചു..ശ്ലതകാകാളിവൃത്തത്തില്‍ സുരേഷ് ഗോപിയുടെ പ്രാസമോപ്പിച്ചുള്ള പഞ്ച് ഡയലോഗു കേട്ടതുപോലുള്ള ആവേശത്തില്‍ നമ്പോലന്‍ ശക്തിമരുന്നു കുടിച്ചതുപോലെ ഞാന്‍ തിരിച്ചു നടന്നു. സ്പേസ് ഷട്ടിലെനെക്കാള് വേഗതയുള്ള ലിമിട്ടട് സ്റ്റോപ്പ്‌ ബസിലിരിക്കവേ റേഡിയോ മുഴങ്ങി:
'ബഹിരാകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത് പാച്ചു അഥവാ ഗോപാലന്‍. ടു-ജി സ്പെക്ട്രത്തെക്കാള്‍ വലിയ മറ്റൊരു സ്പെക്ട്രം അഴിമതി രാജ്യത്ത് നടന്നിരിക്കുന്നു. ഈ അഴിമതിയില്‍ രാജ്യത്തിനുണ്ടായ നഷ്ടം രണ്ടുലക്ഷം കോടി രൂപയാണെന്ന് രാജ്യത്തെ പ്രധാന കണക്കന്‍(CAG) കണ്ടെത്തിയിട്ടുണ്ട് !'
രണ്ടുലക്ഷം കോടിക്ക് എത്ര പൂജ്യങ്ങള്‍ ഉണ്ടെന്നു എണ്ണാന്‍ ശ്രമിച്ചു പരാജയപ്പെട്ടു, നിരാശയോടെ ഞാന്‍ മനസ്സില്‍ പറഞ്ഞു - 'ഈ നാട് നന്നാവില്യ'.

3 comments:

  1. രണ്ടാം തലമുറ തരംഗരാജിയെ വ്യത്യസ്ഥമായി അവതരിപ്പിച്ചിരിക്കുന്നു. നന്നായി.

    ReplyDelete
  2. അഴിമതി ഒരു രൂപയുടേതായാലും ഒരു ലക്ഷം കോടി രൂപയുടേതായാലും അഴിമതി തന്നെ ആണ്.പക്ഷേ സി ഏ ജി പറയുന്ന തുക എങ്ങിനെ ലേലം നടത്തിയാലും ഖജനാവിലേക്കു കിട്ടുമായിരുന്നു എന്നത് തികച്ചും യാഥാർത്ഥ്യത്തിനു നിരക്കുന്നതല്ല. 2ജിയേയും 3ജി യേയും എങ്ങിനെ ഒരേ ത്രാസിൽ തൂക്കാനാകും? 3ജിക്കു കിട്ടിയ തുക 2ജിക്കു കിട്ടുമായിരുന്നു എന്നാണോ? രാജയും കൂട്ടരും നടത്തിയത് കൊടിയ അഴിമതി തന്നെ ആണ്. “ആദ്യം വരുന്നവന് ആദ്യം സെപ്ക്ട്രം“ ഇതിലെ അഴിമതി ഏതു കൊച്ചു കുട്ടിക്കുപോലും മണക്കാനാകും. എന്നാലും ഒരു ലക്ഷം കോടി രൂപ രാജയ്ക്കു കിട്ടി എന്ന രീതിയിൽ ആണ് മിക്കവരും കാര്യങ്ങൾ ധരിച്ചു വച്ചിരിക്കുന്നത്.

    ReplyDelete
  3. kaakkathollayram okke poyi........ini rajakodanukodikal...................

    ReplyDelete